ഇന്ത്യ മികച്ച വിക്കറ്റ്കീപ്പർ ബാറ്റ്സ്മാന്മാരുടെ ദാരിദ്ര്യം അനുഭവിക്കുന്ന കാലം. പ്രായപൂർത്തിയാകാത്ത പിഞ്ച് കുഞ്ഞ് പാർത്തിവ് പട്ടേൽ വരെ ടെസ്റ്റ് ടീമിൽ വിക്കറ്റ് കീപ്പ് ചെയ്യാനിറങ്ങിയ കാലം.അങ്ങനെ കൊടിയ ക്ഷാമം നേരിടുന്ന അവസരത്തില്‍ പതിനൊന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുടിനീട്ടിവളര്‍ത്തിയ ഒരു പയ്യന്‍ കളിക്കാനിറങ്ങി. ബീഹാറിനു വേണ്ടി കളിച്ചിരുന്ന പയ്യന്‍ വിഭജനത്തിനു ശേഷം ജാര്‍ഖണ്ഡ്കാരനായി. രഞ്ജിയില്‍ അധികം ശ്രദ്ധിക്കപ്പെടാത്ത ജാര്‍ഖണ്ഡിനു വേണ്ടി കളിച്ചത് ധോണിയിലെ പ്രതിഭയെ വളരെക്കാലം മറച്ചുവച്ചു. (അയര്‍ലന്റ് വിട്ട് ഇയോണ്‍ മോര്‍ഗന്‍ ഇംഗ്ലണ്ടിലെത്തിയത് ഓര്‍ക്കുക) അല്ലെങ്കില്‍ യുവിക്കൊപ്പം തന്നെ നേരത്തെ ടീമിലെത്താമായിരു്‍ന്നു. അരങ്ങേറ്റമത്സരത്തില്‍ റണ്‍സൊന്നുമെടുക്കാതെ റണ്ണൌട്ടായെങ്കിലും തന്റെ നാലാം മത്സരത്തില്‍ പാക്കിസ്ഥാനെതിരെ സെഞ്ചുറി കുറിച്ചുകൊണ്ട് ധോണി വരവറിയിച്ചു. സച്ചിന്‍ രണ്ടു റണ്ണുമായി മടങ്ങിയ മത്സരത്തില്‍ മൂന്നാമനായിറങ്ങിയ ധോണി 148 റണ്ണുമായാണ് ക്രീസ് വിട്ടത്. ബാറ്റിങ്ങിന്റെ കോപ്പിബുക്ക് സ്റ്റൈലുകളെ നിരാകരിച്ചുകൊണ്ട് വേറിട്ട "ധോണി സ്റ്റൈല്‍" ആയിരുന്നു ധോണിയെ വ്യത്യസ്തനാക്കിയത്. വേറിട്ട പേര്, ബാറ്റിംഗ്ശൈലി, സെവാഗിനോളമോ അതിലേറെയോ അഗ്രസീവ്നെസ്സ്. ഇന്ത്യന്‍ ക്രികറ്റ് അതുവരെ കാണാത്ത ഒരു യുണീക്ക് പ്ലയെര്‍ ആയിരുന്നു ധോണി. ബാറ്റിങ്ങിന്റെ സൌന്ദര്യമൊന്നും കാണാന്‍ കഴിയാത്ത അഗ്ലി ക്രിക്കറ്റെഴ്സിന്റെ ഗണത്തിലായിരുന്നു ധോണിയ്ക്ക് സ്ഥാനം. ഫുട്‌വര്‍ക്കിനെക്കാള്‍ കൈക്കുഴ ഉപയോഗിച്ചുള്ള കളി, മികച്ച ടൈമിങ്ങും ഒടുക്കത്തെ സ്റ്റാമിനയും... ഒരു പവര്‍ ഹിറ്ററാകാനുള്ള എല്ലാ യോഗ്യതയും ഒത്തിണങ്ങിയ കളിക്കാരന്‍.. 2005 ജൈപൂര്‍ ഏകദിനത്തില്‍ 183 റണ്‍സുമായി ശ്രീലങ്കക്കെതിരെ ഒറ്റയ്ക്ക് വിജയത്തിലേക്ക് നയിച്ചു. ഈ കളിയിലും സച്ചിന്‍ രണ്ടുറണ്ണുമായി പുറത്തായി എന്നത് യാദൃശ്ചികത.. പത്ത് വര്‍ഷം മുന്‍പ് കണ്ട ആ കളിയില്‍ സെഞ്ചുറിക്ക് ശേഷം, ബാറ്റുപയോഗിച്ച് കാണികള്‍ക്ക് നേരെ ഷൂട്ട് ചെയ്യുന്ന രീതിയില്‍ ആംഗ്യം കാണിച്ച് ആഹ്ലാദം പ്രകടിപ്പിച്ച ആ പയ്യനെ എന്തോ വല്ലാതെ ഇഷ്ടമായിത്തുടങ്ങി.. ഓപ്പണിങ്ങില്‍ സേവാഗും ഗംഭീറും പോലെ മദ്ധ്യനിരയില്‍ യുവരാജും ധോണിയും മികച്ച ജോഡികളായിരുന്നു..
2007ല്‍ ലോഡ്സില്‍ നേടിയ 76 റണ്‍സ് സെഞ്ചുറിയെക്കാള്‍ വിലയുള്ളതായിരുന്നു. തോല്‍വി ഉറപ്പിച്ച മത്സരത്തിലാണ് ക്ഷമയോടെ ബാറ്റ് ചെയ്ത് സമനിലയിലേക്ക് ടീമിനെ എത്തിച്ചത്. 2007 ലോകകപ്പില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ടീം ധോണി എന്ന ബ്രാന്റിന് രൂപം കൊടുത്തു. ഒരു പ്രതീക്ഷയുമില്ലാതെ സൌത്താഫ്രിക്കയ്ക്ക് വണ്ടി കയറിയ ടീം കപ്പുമായി തിരിച്ചിറങ്ങി. ബാറ്റിംഗ് ശൈലിയെന്ന പോലെ തന്നെ ക്യാപ്റ്റന്‍സിയും "തിങ്കിംഗ് ഔട്ട് ഓഫ് ദ ബോക്സ്" സമീപനമായിരുന്നു ഫീല്‍ഡ് പ്ലേസ്മെന്റും ബോളിംഗ് ചേഞ്ചുകളും ഒക്കെ ശ്രദ്ധിച്ചാല്‍ ഇത് മനസിലാകും.. ലോകകപ്പ് ഫൈനലില്‍ നിര്‍ണ്ണായകമായ അവസാന ഓവര്‍ ജൊഗീന്ദര്‍ ശര്‍മയെ ഏല്‍പ്പിക്കാന്‍ വേറാര് തയാറാകും.. വളരെപ്പെട്ടെന്നാണ് പക്വതയുള്ള കളിക്കാരനായി ധോണി പരുവപ്പെട്ടത്.. അല്പം സീരിയസാവാന്‍ വേണ്ടിയാണ് മുടി മുറിച്ചതെന്ന്‍ ധോണി തന്നെ പറയുന്നുണ്ട്. മനശാസ്ത്ര സമീപനം എന്നൊക്കെ ധോണിയുടെ ക്യപ്ടന്‍സിയെ വിശേഷിപ്പിക്കാം... ഒരുദാഹരണം ശ്രീലങ്കക്കെതിരെയുള്ള 2013 ട്രൈ സീരിസ് ഫൈനലാണ്.. അതില്‍ സെക്കന്റ് ലാസ്റ്റ് ഓവറില്‍ മലിംഗക്കെതിരെ കൊട്ടിനിന്ന ധോണിയെ പലരും തെറിവിളിച്ചിട്ടുണ്ടാവണം.. അവസാന ഓവറില്‍ വേണ്ടിയിരുന്ന 15 റണ്‍സ്, പന്തെറിയാന്‍ വന്ന ഇരംഗയെ പെരുമാറി കളി ജയിപ്പിച്ചു. ഇന്ത്യക്ക് ഒരു വിക്കറ്റ് ജയം.. കളിക്ക് ശേഷമുള്ള ധോണിയുടെ വാക്കുകള്‍ അതേപടി പകര്‍ത്തുന്നു..
I think I am blessed with a bit of good cricketingsense," says MS Dhoni. "15 players have been verygood on the field and that is a good sign. Theopposition bowler was not the most experienced inthat last over unlike Malinga, so I thought i wouldtake my chances. I went with a heavy bat, the weightwas perfect for slogging. - ക്രിക്കിൻഫൊ
റിവേഴ്സ് സൈക്കോളജി പ്രയോഗിക്കുന്നതില്‍ ബഹുമിടുക്കനായിരുന്നു ധോണി എന്ന്‍ തോന്നിയിട്ടുണ്ട്. രണ്ടു തവണ ലോകകപ്പ് വാങ്ങിയപ്പോഴും അധികം പോസ് ചെയ്യാതെ ടീമംഗങ്ങള്‍ക്ക് വിട്ടുകൊടുത്ത് ഒഴിഞ്ഞു നിന്നത്, അതിലും വാര്‍ത്താമൂല്യം കണ്ടിട്ടുതന്നെയാകണം. ഐ പി എല്ലിന്റെ വരവ്, ശ്രീനിവാസനെന്ന ഏകാധിപതിയുമായുള്ള അടുപ്പം എന്നിവ ഒരേ സമയം ധോണിക്ക് ഗുണവും ദോഷവുമായി ഭവിച്ചു.ചെന്നൈ ടീമിലെ കളിക്കാരുടെ മികവ് അടുത്ത് നിന്ന്‍ മനസിലാക്കിയ ധോണി ഒരു കളിപോലും കളിപ്പിക്കാതെ ആരെയും റിസര്‍വ് ബെഞ്ചില്‍ ഇരുത്തില്ലായിരുന്നു.. ആല്‍ബി മോര്‍ക്കലും, ബ്രാവോയും, ഹോള്‍ഡറുമൊക്കെ അവരുടെ ദേശീയ ടീമില്‍ കാഴ്ചവക്കുന്നതിനെക്കാള്‍ മികവ് ധോണിയുടെ നായകത്വത്തില്‍ കാഴ്ചവച്ചു. ഉള്ള റിസോഴ്സിനെ എങ്ങനെ ഉപയോഗിക്കണമെന്ന്‍ ധോണിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. ഇഷാന്തിന്റെ നീളം ബൌണ്‍സുള്ള വിദേശ പിച്ചുകളില്‍ മുതല്‍കൂട്ടാകുമെന്ന്‍ ധോണിക്കറിയാമായിരുന്നു. ഇന്ത്യയിലെ ഫ്ലാറ്റ് പിച്ചുകളിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഇഷാന്തിനെ പുറത്ത് കളയാതിരുന്നത് ഇതുകൊണ്ടാണ്. ഫീല്‍ഡറെ കൃത്യമായി പ്ലേസ് ചെയ്ത് ഇഷാന്തിനെ കൊണ്ട് നിരന്തരം ഷോര്‍ട്ട് ബോള്‍ എറിയിച്ച്, ബാറ്റ്സ്മാനെ പ്രലോഭിപ്പിച്ച് വീഴ്ത്തിയ ധോണിയുടെ തന്ത്രമാണ് ലോഡ്സില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. രണ്ടു കളികള്‍ വിരാട് ക്യാപ്ടനായി അതില്‍ രണ്ടാമത്തെ മത്സരത്തില്‍ തോല്‍വി പിണഞ്ഞപ്പോള്‍ കുറ്റം ബോളറന്മാര്‍ക്കായി ..ധോണി ആയിരുന്നു ക്യാപ്ടനെങ്കില്‍ കുറ്റം ക്യാപ്ടനാന്നോര്‍ക്കണം..!!
ഐ. പി. എല്‍ കോഴവിവാദം ധോണിയുടെ വിലയിടിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ്‌കീപ്പര്‍ ബാറ്റ്സ്മാനും, മികച്ച ക്യാപ്ടന്‍മാരില്‍ ഒരാളുമാണ് ധോണി എന്ന വസ്തുത ഇല്ലാതാകുന്നില്ല...
