റണ്ണിംഗ് ബെറ്റ്‌വീന്‍ വിക്കറ്റ്സ്

Posted On










നിറഞ്ഞ 
പച്ചപ്പ്‌ കണ്ടന്ധാളിച്ച് 
ഗ്രൌണ്ടിലേക്ക് എടുത്തുചാടിയ 
ഒരു പുല്‍ച്ചാടി!
ചാടിച്ചാടി പിച്ചിന്റെ 
നടുവിലെത്തി 
ഒരു ചെറുനിശ്വാസത്തിനുള്ള 
നേരംകൊണ്ട് 
ഗുഡ്‌ലെങ്ങ്തില്‍* പിച്ച് 
ചെയ്ത 
പന്തിനടിയില്‍ കുരുങ്ങി 
അതിന്റെ വിക്കറ്റ്‌ 
തെറിച്ചു 
ഇന്‍ഫ്രാറെഡ് ക്യാമറകള്‍
ഒന്നുപോലും 
ദൃശ്യം രേഖപ്പെടുത്തിയില്ല 
പരേതന്റെ 
ശവസംസ്കാരത്തിനെത്തിയ 
ഉറുമ്പുകള്‍ 
കളികാരന്റെ ഷൂവിനടിയില്‍ 
കഥാവശേഷരായി.