അനാഥമായ കവിത

Posted On











തെരുവില്‍ വച്ച്
ഒരു പേനയും
ഒരാശയവും കണ്ടുമുട്ടി
ഇരുവരും പ്രണയത്തിലായി
അങ്ങനെയിരിക്കെ
ഒരിക്കല്‍
പേന ഗര്‍ഭിണിയായി
അപ്പോഴേക്കും ആശയം
സ്ഥലംവിട്ടിരുന്നു
ഒരു മുഷിഞ്ഞ
കടലാസില്‍
പേന കവിതയ്ക്ക് ജന്മം
നല്‍കി
പ്രസവാനന്തരം
നിബ്ബിനു സാരമായ
തകരാര്‍ സംഭവിച്ച്
മാഷിവാര്‍ന്ന്‍ പേന
മരിച്ചു
കവിത അനാഥമായി
ആരോരുമില്ലാതെ
തെരുവില്‍
കിടന്ന കവിത
ഒരു ചാറ്റല്‍മഴയില്‍
അലിഞ്ഞില്ലാണ്ടായി.