ഇനിയെങ്കിലും നന്നാകുമോ

Posted On
ഫൈനലിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ വിവാദത്തില്‍ ഉള്‍പെട്ട ചെന്നൈ താരങ്ങളുടെ പേര് വെളിപ്പെടുത്താന്‍ പോലീസ് മടിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല.ആരോപണ വിധേയരെ തല്‍ക്കാലം ടീമില്‍ നിന്ന് പുറത്തിരുത്തുന്നതല്ലേ നല്ലത്.മുന്‍പ്‌ മുതിര്‍ന്ന താരമായ സുരേഷ് റെയ്ന വിവാദത്തില്‍ പെട്ടപ്പോള്‍ ആര്‍ക്കും അന്വേഷിക്കണ്ടായിരുന്നു.ക്രിക്കറ്റിനോട് യാതൊരുവിധത്തിലുള്ള കൂറും,അര്‍പ്പണ മനോഭാവവും ഉള്ളവരല്ല പല ഇന്ത്യന്‍ താരങ്ങളും.ക്രിക്കറ്റ്‌ താരങ്ങളുടെ കരാര്‍, പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കുകയും,പരസ്യങ്ങളില്‍
അഭിനയിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.ഐ പി എല്‍ നിര്‍ത്തിവച്ച് പകരം രഞ്ജി,ഇറാനി പോലെയുള്ള *ഡൊമെസ്റ്റിക് മത്സരങ്ങളെ ബി സി സി ഐ കൂടുതല്‍ പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു (ഒരിക്കലും നടക്കില്ല എന്നറിയാമെങ്കിലും).ഐ പി എല്ലിലൂടെ കുറച്ചു യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗവും ഒരു മത്സരം പോലും കളിക്കാനാകാതെ നോക്ക്കുത്തികളായി ബെഞ്ചില്‍ ഇരിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത് .(മിക്ക ടീമുകളിലും പന്ത്രണ്ടിലധികം യുവതാരങ്ങളുണ്ട് എന്നതോര്‍ക്കണം).അവസരം ലഭിക്കുന്ന യുവതാരങ്ങളാകട്ടെ ഭൂരിഭാഗവും വിദേശ കളിക്കാരാണ് .പ്രതീക്ഷയുണര്‍ത്തുന്ന പല ഇന്ത്യന്‍ താരങ്ങള്‍ക്കും ഐ പി എല്‍ പൂരത്തിന് ശേഷം വീണ്ടും പ്രാദേശിക മത്സരങ്ങളുമായി ഒതുങ്ങിക്കൂടേണ്ടിയും വരുന്നു.തുടങ്ങിയ നാള്‍ക്കു മുതല്‍ വിദേശകളിക്കാരെ പ്രശസ്തരാക്കി തിരിച്ചയക്കുന്ന ഏര്‍പ്പാടാണ് ഐ പി എല്‍ നടത്തിവരുന്നത്.എന്തോ ഭാഗ്യത്തിന് ദ്രാവിഡ്‌ ക്യാപ്റ്റനായ ടീമില്‍ എത്തിപ്പെട്ടത് സഞ്ജു സാംസന്റെ ഭാഗ്യം.